Thursday, March 28, 2013

അന്ത്യേഷ്ടി


തറയില്‍
തെക്കോട്ട് മലര്‍ത്തി 
കിടത്തിയിട്ടുണ്ട്
സ്മൃതികളെ ...
ഉള്ളുരുക്കങ്ങളില്‍
വെന്തുപോയ
വിളർത്ത ചിരികൾക്ക്
മുകളില്‍
ശുഭ്ര വസ്ത്രപ്പുതപ്പ്
പെരുവിരല്‍
ചേര്‍ത്ത്കെട്ടിയത്
വിലക്കുകൾ
വിലക്കപ്പെട്ട ചോദ്യങ്ങളുടെ
വായയും
അരുതാത്ത
കാഴ്ചകളുടെ
കണ്ണുകളും അടച്ചു കഴിഞ്ഞു
കൈകള്‍ നെഞ്ചത്ത്‌
വെച്ച്,
കയ്യിന്റെ
പെരുവിരലുകള്‍
ഒരുമിപ്പിച്ചു
മാറി നിന്നു
ചിരിക്കുന്നു
ചതിക്കുഴികള്‍
എള്ളും അക്ഷതവും
ചേര്‍ത്ത് വൃത്തം
വരഞ്ഞു അഷ്ടഗന്ധം
പുകച്ചു വീണ്ടും
ശ്വാസം മുട്ടിക്കാന്‍
ശ്രമിക്കുന്നു
ചില ഓര്‍മ്മകള്‍ ..
ചിതയില്‍
കൂടെ എരിയാന്‍
കേട്ട് തഴമ്പിച്ച
ശാപ വാക്കുകള്‍
മാത്രം കൂട്ടിനു ..!

5 comments:

  1. കൊള്ളാം ...അക്ഷരതെറ്റുകള്‍ ഒരു കല്ലുകടിയായി നില്‍ക്കുന്നു .....ആശംസകള്‍

    ReplyDelete
  2. അക്ഷരത്തെറ്റ് ..എന്ത് ചെയ്യണം എന്നറിയാതെ ഞാനും പകച്ചു നില്‍ക്കുകയാണ് ..ലഭ്യമായ ഫോണ്ടില്‍ നിന്ന് ....ഏതായാലും അത് പരിഹരിക്കാതെ വയ്യ ....നന്ദി പ്രിയരേ

    ReplyDelete
  3. നന്നായിരിക്കുന്നു.

    ReplyDelete
  4. വെറും തറയില്‍
    തെക്കോട്ട് മലര്‍ത്തി
    കിടത്തിയിട്ടുണ്ട്
    സ്മൃതികളെ ...

    നന്നായിരിക്കുന്നു

    ReplyDelete