Monday, March 25, 2013

ഉന്മാദത്തിന്റെ നാളില്‍


മുക്കുവന്റെ
വലയില്‍ കുരുങ്ങിയ
കടല്
കരയില്‍ കിടന്നു
പിടയുന്നതും
നോക്കിയിരിക്കുകയായിരുന്നു .

അപ്പോഴതാ ..
ഭ്രാന്തന്‍
പറത്തിയ പട്ടത്തില്‍
കുരുങ്ങി താഴേക്കു
വീഴുന്നു ആരുടെയോ
ആകാശം .

മാത്രമല്ല ..
ഒരു സുന്ദരിയുടെ
പ്രണയവഞ്ചനയില്‍
മനംനൊന്തു
സൂര്യന്‍
ആത്മഹത്യ
ചെയ്യാനൊരുങ്ങുന്നു .

ഇനിയുമുണ്ട് ..
കൊടുംകാറ്റിനാല്‍
ഗര്‍ഭം ധരിച്ച
മലകള്‍ പ്രസവിച്ച
കുന്നുകളെ
ഒക്കത്തിരുത്തി
കാറ്റ് പോയ
വഴിയെ
മലകള്‍ അലയുന്നു .

ഇതാ ഇതുകൂടി ..

ഒളിച്ചോടിയ
നിഴലുകളുടെ
ജഡങ്ങളാണ്

ഗുഹയില്‍
നിറയെ ...

ഒരു യാചകന്‍
പ്രണയത്തെ
കുറിച്ച്
വയറ്റത്തടിച്ചു പാടുന്നതു
കേട്ട്
റെയില്‍വേ ട്രാക്കില്‍
തലവെച്ചു കിടക്കുന്നു
ഭൂമി .

7 comments:

  1. ആകെ കൺഫ്യൂഷനായല്ലൊ....വെറും പൊട്ട ക്കവിതകളൊന്നുമല്ലല്ലൊ...കാമ്പുള്ളതു തന്നെ...

    ReplyDelete
  2. അടിപൊളി... ഈ ഇഷ്ക്ക് എന്നാ ഒലക്ക

    ReplyDelete
  3. ഹല്ല പിന്നെ ,,,ഒലക്കമ്മലെ ഇഷ്ക് :)

    ReplyDelete
  4. കവിതകള്‍ പലതും വായിച്ചു.. ആഴത്തില്‍ കാമ്പുള്ളവ

    ReplyDelete
  5. നന്നായിരിക്കുന്നു.

    ReplyDelete
  6. ചവിട്ടിയരക്കപ്പെട്ട
    ചുവന്ന പൂക്കള്‍
    പൊട്ടിക്കരയുന്നു

    നന്നായിരിക്കുന്നു :)

    ReplyDelete