Tuesday, March 26, 2013

ഉപമകളില്ലാതെ

ചിമ്മിണി
വിളക്കിന്റെ
പ്രകാശത്തെ 
സൂര്യനോടുപമിച്ചപ്പോൾ
സൂര്യന്‍ പിണങ്ങി .
മെഴുകുതിരിയുടെ
വെട്ടത്തെ..
ചന്ദ്രനോടുപമിച്ചപ്പോൾ
ചന്ദ്രന്‍ ചിണുങ്ങി .
ഉപമകളെ
പടിയിറക്കി
വിട്ടതിൽ പിന്നെയാണ്
നിന്നെ കാണുന്നത്
ആയതിനാൽ
നിന്നെ കുറിച്ച്
കിടിലൻ സാധനം
എന്ന് മാത്രം പറഞ്ഞു
ഞാനുപസംഹരിക്കുന്നു .!

1 comment:

  1. വികടകവിയുടെ
    വക്ര ഭാവനയെ
    പുകഴ്ത്തിയപ്പോള്‍
    മഹാകവി
    പൊട്ടിക്കരഞ്ഞു

    ReplyDelete