സഖീ ,
ആ കാണുന്നതാണ്
നിനക്ക് പോകാനുള്ള വഴി.
ആ കാണുന്നതാണ്
നിനക്ക് പോകാനുള്ള വഴി.
അരനാഴിക
നേരംകൂടിയെ നാം
ഒരുമിച്ചു യാത്ര
ചെയ്യുകയുള്ളൂ ..
നേരംകൂടിയെ നാം
ഒരുമിച്ചു യാത്ര
ചെയ്യുകയുള്ളൂ ..
അവിടെ വെച്ച്
നമ്മള്‍
രണ്ടു ദിശകളിലേക്ക്
വഴി മാറുന്നതോടെ ,
നൂറു യുഗങ്ങളുടെ
അപരിചിതത്വം
പെയ്തിറങ്ങിയെക്കാം
നമുക്കിടയില്‍
നമ്മള്‍
രണ്ടു ദിശകളിലേക്ക്
വഴി മാറുന്നതോടെ ,
നൂറു യുഗങ്ങളുടെ
അപരിചിതത്വം
പെയ്തിറങ്ങിയെക്കാം
നമുക്കിടയില്‍
പിന്നീട് ,
ഓര്‍മയുടെ ക്ലാവ് പിടിച്ച
അലമാരയില്‍ ,
ചിതലരിച്ച ഏതോ
പുസ്തകത്തിലെ
അക്ഷരങ്ങളെ പോലെ ,
അവ്യക്തമായ
കുത്തുകളും പുള്ളികളുമായി
മാറിയിരിക്കും
നമ്മുടെ പ്രണയം
ഓര്‍മയുടെ ക്ലാവ് പിടിച്ച
അലമാരയില്‍ ,
ചിതലരിച്ച ഏതോ
പുസ്തകത്തിലെ
അക്ഷരങ്ങളെ പോലെ ,
അവ്യക്തമായ
കുത്തുകളും പുള്ളികളുമായി
മാറിയിരിക്കും
നമ്മുടെ പ്രണയം
No comments:
Post a Comment