നമുക്കിരുവര്‍ക്കും
ഭ്രാന്ത് പിടിപെടുന്നതിനു
തൊട്ടു മുന്‍പുള്ള
നിമിഷങ്ങളില്‍ നമ്മളോരു
തടാകക്കരയിലായിരുന്നു ..
അരയന്നങ്ങളുടെ
പ്രണയാരവങ്ങളാല്‍
മുകരിതമായിരുന്നല്ലോ അവിടെ ..
നമ്മള്‍ അന്യോന്യം
ദൈര്‍ഘ്യമേറിയ ഒരുമ്മ
കൈമാറിയപ്പോഴാണല്ലോ
പിറവിക്ക് മുന്‍പുള്ള
ഇരുട്ടിന്റെ ആത്മരഹസ്യത്തെ
കുറിച്ച് വെളിപാടുണ്ടായത് .
കാടും കടലും
തമ്മില്‍ ആകാശത്തിന്റെ
നാണമില്ലായ്മയെ
കുറിച്ച് സ്വോകര്യം പറഞ്ഞു
ചിരിച്ചത് ഓര്‍ക്കുന്നില്ലേ
സഖീ ..
ഇഷ്ഖിന്റെ പുരാതനമായ
ഒരു വിചാരം
നമ്മുടെ
ചുണ്ടുകള്‍ക്കിടയില്‍
കിടന്നു ശ്വോസം മുട്ടുമ്പോള്‍
സ്മൃതികളുടെ
ഉടയാടകള്‍ ഊരിയെറിഞ്ഞു
നഗ്നമായ ഉന്മാദത്തിലേക്ക്
എടുത്തറിയപ്പെടുകയായിരുന്നുവല്ലോ
നമ്മള്‍ .
No comments:
Post a Comment