Sunday, March 24, 2013

പാതിരാ സൂര്യന്‍

അന്നൊരിക്കല്‍ ,
ഒരിക്കല്‍ മാത്രം
പാതിരക്ക് സൂര്യനുദിച്ചു

യാതൊരു മുന്നറിയിപ്പുമില്ലാതെ
ഇരുട്ട് പ്രകാശത്തിനു വഴി മാറി..
അപ്പോള്‍
ആ കാഴ്ചകള്‍ കണ്ടു
ജനം മുഖം പൊത്തി ഓടി ..

ചിലര്‍ സൂര്യനെ ശപിച്ചു
ചീത്ത വിളിച്ചു,
ഉടുതുണി പരതി പരിഭ്രാന്തിയോടെ ...

ആ രാത്രി
പകലിന്റെ തുടര്‍ച്ചയില്‍
നേരം പുലരാനത്‌
രാത്രിയല്ലാതെയായിരുന്നല്ലോ .

അനന്തരം
ജനങ്ങള്‍
നേതാവിനെ കല്ലെറിഞ്ഞു കൊന്നു
ആള്‍ദൈവങ്ങളെ കുന്തങ്ങളില്‍ നാട്ടി ..
പുരോഹിനെ വെടിവെച്ച് കൊന്നു ..

ന്യായാധിപന്റെ
അടിവസ്ത്രം ചുമന്നു
വേശ്യകള്‍ തെരുവില്‍
ജാഥ നടത്തി ..

കുടുംബ കോടതികള്‍
സജീവമായി
എല്ലാ പൌരന്മാര്‍ക്കും
വിവാഹമോചനം
അനുവദിച്ചു കൊണ്ട്
ഉത്തരവായി
എന്തെന്നാൽ അവരൊക്കെയും 
ജാരന്മാരും വഞ്ചകികളുമായിരുന്നല്ലോ

കാര്യങ്ങള്‍
തലകീഴെ മറിഞ്ഞപ്പോള്‍
സൂര്യന് ഖേദമായി
പിന്നീടൊരിക്കലും സൂര്യന്‍
രാത്രിയുദിച്ചില്ല..




14 comments:

  1. ഭാഗ്യം ..നമ്മുടെ മഹാ ഭാഗ്യം..ee word verification kshama keduthunnu

    ReplyDelete
  2. ഇക്കാ ഈ വേർഡ്‌ വെരിഫിക്കേഷൻ മാറ്റിയാൽ കമന്റ്‌ ഇടാൻ എളുപ്പം ആയേനെ

    ReplyDelete
  3. ആ വാക്ക് കളഞ്ഞു

    ReplyDelete
  4. പിന്നീടൊരിക്കലും സൂര്യന്‍
    രാത്രിയുദിച്ചില്ല...
    എന്തിനാ വേണ്ടാത്ത പണിക്കുപോയത് ഈ സൂര്യൻ ?

    ReplyDelete
  5. രാത്രി സൂര്യൻ ഉദിച്ചാൽ ചിലരുടെയൊക്കെ തനിക്കൊണം വെളിവാകും..
    ഒരു നാൾ ഉദിക്കും.., അന്നു കാണണം ചില മാന്യന്മാരെയൊക്കെ... പുരോഹിതൻ.. അക്ഷരപിശക് മാറ്റുമല്ലോ..

    ReplyDelete
  6. ശെരിക്കും സൂര്യന്‍ ഉദിച്ചാലോ ??

    ReplyDelete
  7. ഹ ഹ ഹ ഹ ഹ ..... കാക്ക മലന്നും പറന്നു....

    ReplyDelete
  8. അക്ഷരപിശക് ശരിയാക്കാം ...നന്ദി വായനക്ക്

    ReplyDelete
  9. പണ്ടൊരു നാളീ പട്ടണനടുവില്‍
    പാതിരനേരം സൂര്യനുദിച്ചൂ
    പട്ടാപ്പകല് മഹാന്മാരായി
    ചുറ്റിനടന്നവര്‍ ഞെട്ടിവിറച്ചൂ

    എന്നൊരു സിനിമാപ്പാട്ടുണ്ട്.

    ReplyDelete
  10. hahahah നല്ല ക്യാപ്ഷന്‍!!! ബ്ലോഗ്‌ ആരുടേയും തറവാട് സ്വത്തല്ല !!! എന്നും കൂടി വേണമായിരുന്നു!! ;)

    ReplyDelete
  11. ഖേദിച്ചിട്ടാവില്ല സൂര്യൻ പേടിച്ചത് കൊണ്ടാവും പിന്നെ പാതിരാക്ക്‌ ഉദിക്കാതിരുന്നത്

    ReplyDelete
  12. പടന്നക്കാരന്‍ ...നോക്കാം ...നന്ദി അജിത്‌ ..അഷ്‌റഫ്‌

    ReplyDelete
  13. ഹഹ ഹാ.., സൂര്യാ നീയൊരു സംഭവം തന്നെ....

    ReplyDelete
  14. അതെ ആരിഫ്‌ ....

    ReplyDelete