Tuesday, March 31, 2015

ഒരൊറ്റ ക്ലിക്കിൽ

ഒരൊറ്റ ക്ലിക്കിൽ
ദേ ഇങ്ങോട്ട് നോക്കിയേ
അല്പം ചെരിച്ചു ...
ങ ..അങ്ങിനെ ...
ഇനി ഇളകല്ലേ..
ഇത്രയും കേട്ടതായി
ഓർക്കുന്നു..
പിന്നെയിതാ
ഈ ചുവരിലിങ്ങിനെ
മൂകരുടെ
സാക്ഷിക്കൂട്ടിൽ
തൂങ്ങിയാടി ...
യാതൊരു
മുന്നറിയിപ്പും തരാതെ
ധൃതിയിൽ
ഫ്രൈമിലാക്കി
എല്ലാവരും
എങ്ങോട്ടാണ്
പോയ്ക്കളഞ്ഞത്

No comments:

Post a Comment