കഴുമര ചുവട്ടിലെ
അനിശ്ചിതത്വങ്ങളില്‍
കരളിലെ
ചോരകൊണ്ടെഴുതിയ
കവിതകളുടെ
ആഡംബരമിവിടെ
ഉപേക്ഷിക്കുന്നതിന് മുന്‍പ്
ഒരു സ്വോകാര്യം പറയാനുണ്ട്
ഇതൊരു
നഗരമായിരുന്നു
കാടും മലയും കാറ്റുമൊക്കെ
ഇതിലൂടെ
യഥേഷ്ടം വിഹരിക്കുകയും
സൂര്യനും ചന്ദ്രനും പരസ്പരം
രാവിനെയും പകലിനെയും
വെച്ച് മാറുകയും ചെയ്തിരുന്ന
പ്രൌഡ ഗംഭീരമായ
മഹാ നഗരം ..
വിശാലവും
വിജനവുമായ ഈ ശ്മശാനം
ഒരു ഘോര യുദ്ധത്തിന്റെ
ദുരന്തപൂര്‍ണ്ണമായ സമാപ്തിയുടെ
അവാസന
സ്മാരകമാണിന്നു .
ഈ നഗരത്തിലേക്ക്
വിരുന്നുകാരായി
വന്നിരുന്ന നക്ഷത്രങ്ങളും
മഴവില്ലുകളും വെള്ളിമേഘങ്ങളും
ഓര്‍മകളുടെ ഓക്കാനങ്ങളിലൂടെ
നേരവും കാലവും നോക്കാതെ
കയറി വരുന്ന
മര്യാദയില്ലാത്ത അതിഥികള്‍
മാത്രമാണിപ്പോള്‍
യുദ്ധത്തടവുകാരായി
പിടിക്കപ്പെട്ട
പുഴകളെയും സമുദ്രങ്ങളെയും
അഗ്നി കുണ്ടങ്ങളിലിട്ടു
വറ്റിച്ചു കളഞ്ഞതിന്റെ
പാടുകളാണീ കാണുന്നത് .
നിനക്ക്
ചൂഴ്ന്നെടുക്കാന്‍ വേണ്ടി
രണ്ടു കണ്ണുകളും
കത്തിച്ചു ചാമ്പലാക്കാന്‍
ചുവരുകളിളില്ലാത്ത
ഗ്രന്ഥപ്പുരയും ബാക്കി വെച്ചാണ്
ഞാന്റെ ഖബറിനു
കാവല്‍ നില്‍ക്കുന്നത് ..
No comments:
Post a Comment