പെരിന്തല്‍മണ്ണയില്‍
ഒരു കടലിന്റെ കുറവുണ്ടന്നു
തോന്നാത്ത ആരുമുണ്ടാവില്ല
കോഴിക്കോട്ട് നിന്നോ
പൊന്നാനിയില്‍ നിന്നോ
കൂറ്റന്‍ തിരമാലകള്‍
അങ്ങാടിപ്പുറം വഴി
പെരിന്തല്‍മണ്ണയിലേക്ക് പ്രവേശിക്കുന്ന
കാഴ്ച കണ്ടിട്ട് വേണം .......
വാസ്തവത്തില്‍ ..
കോഴിക്കോട്ടെക്കും
പൊന്നാനിയിലേക്കും
പെരിന്തല്‍മണ്ണയില്‍ നിന്നും
ഇത്രയേറെ ദൂരമെന്തിനാണ് ?
പെരിന്തല്‍മണ്ണയില്‍ നിറയെ കടല്‍ കാക്കകള്‍ ,
റയില്‍വേ ഗേറ്റു തുറക്കുന്നതും കാത്തു
പാവം തിരമാലകള്‍ വരിവരിയായി,
വരിയുടക്കാത്ത ഒരു കടല്‍ കാറ്റിനെ
മൂക്ക് കയറിട്ടു കോടതിപ്പടിയില്‍
കെട്ടിയിട്ടിരിക്കുന്നു ..
എന്ത് രസം .....
പൊന്നാനിയില്‍ നിന്നോ
കോഴിക്കോട് നിന്നോ
കടലിന്റെ ഒരറ്റം
റയില്‍വേ ഗെറ്റ് വരെ
വലിച്ചു നീട്ടിയാലും മതി ..
അപ്പൊ
അങ്ങാടിപ്പുറത്തിനെ എന്ത് ചെയ്യുമെന്നു ചിലര്‍ .
അല്ലങ്കില്‍ തന്നെ
അങ്ങാടിപ്പുറത്തിന്റെ
ആവശ്യം ഇനിയുമുണ്ടോ ?
വളാഞ്ചേരിയും കുറ്റിപ്പുറവും
മലപ്പുറവും കൊണ്ടോട്ടിയും
എങ്ങോട്ട് മാറ്റും ?
എവിടെക്ക് വേണമെങ്കിലും
മാറ്റട്ടെ ..
അവിടെയോന്നുമാല്ലല്ലോ
എന്റെ വീട് .
കടല് കൊണ്ട് വരാന്‍ പോകുമ്പോള്‍
കോല്‍ക്കളിയും, ദഫുമുട്ടും
ബാന്റു വാദ്യവും
കരിമരുന്നു പ്രയോഗവും വേണം ..
അത് കാണാന്‍
തൃശൂര്‍ക്കാരെ പ്രത്യകം വിളിക്കുകയും വേണം .
ഒരു കടലിന്റെ കുറവുണ്ടന്നു
തോന്നാത്ത ആരുമുണ്ടാവില്ല
കോഴിക്കോട്ട് നിന്നോ
പൊന്നാനിയില്‍ നിന്നോ
കൂറ്റന്‍ തിരമാലകള്‍
അങ്ങാടിപ്പുറം വഴി
പെരിന്തല്‍മണ്ണയിലേക്ക് പ്രവേശിക്കുന്ന
കാഴ്ച കണ്ടിട്ട് വേണം .......
വാസ്തവത്തില്‍ ..
കോഴിക്കോട്ടെക്കും
പൊന്നാനിയിലേക്കും
പെരിന്തല്‍മണ്ണയില്‍ നിന്നും
ഇത്രയേറെ ദൂരമെന്തിനാണ് ?
പെരിന്തല്‍മണ്ണയില്‍ നിറയെ കടല്‍ കാക്കകള്‍ ,
റയില്‍വേ ഗേറ്റു തുറക്കുന്നതും കാത്തു
പാവം തിരമാലകള്‍ വരിവരിയായി,
വരിയുടക്കാത്ത ഒരു കടല്‍ കാറ്റിനെ
മൂക്ക് കയറിട്ടു കോടതിപ്പടിയില്‍
കെട്ടിയിട്ടിരിക്കുന്നു ..
എന്ത് രസം .....
പൊന്നാനിയില്‍ നിന്നോ
കോഴിക്കോട് നിന്നോ
കടലിന്റെ ഒരറ്റം
റയില്‍വേ ഗെറ്റ് വരെ
വലിച്ചു നീട്ടിയാലും മതി ..
അപ്പൊ
അങ്ങാടിപ്പുറത്തിനെ എന്ത് ചെയ്യുമെന്നു ചിലര്‍ .
അല്ലങ്കില്‍ തന്നെ
അങ്ങാടിപ്പുറത്തിന്റെ
ആവശ്യം ഇനിയുമുണ്ടോ ?
വളാഞ്ചേരിയും കുറ്റിപ്പുറവും
മലപ്പുറവും കൊണ്ടോട്ടിയും
എങ്ങോട്ട് മാറ്റും ?
എവിടെക്ക് വേണമെങ്കിലും
മാറ്റട്ടെ ..
അവിടെയോന്നുമാല്ലല്ലോ
എന്റെ വീട് .
കടല് കൊണ്ട് വരാന്‍ പോകുമ്പോള്‍
കോല്‍ക്കളിയും, ദഫുമുട്ടും
ബാന്റു വാദ്യവും
കരിമരുന്നു പ്രയോഗവും വേണം ..
അത് കാണാന്‍
തൃശൂര്‍ക്കാരെ പ്രത്യകം വിളിക്കുകയും വേണം .
No comments:
Post a Comment