ആരാ ..?
ഞാനാ ..
ഞാനാന്നു വെച്ചാല്‍ ..?
ദൈവം ..
ദൈവമോ ? ഏതു ദൈവം ?
അതെ..പ്രാര്‍ഥനകള്‍ മറന്നു പോയവരുടെ ദൈവം
ഓഹോ ..ആള്‍ ദൈവം ചിന്താമഗ്നനായി ..
വിസിറ്റിംഗ് കാര്‍ഡ് ,ബയോഡാറ്റ അങ്ങിനെ വല്ലതും ഉണ്ടോ ?
ഉണ്ടങ്കില്‍ ?
എന്റെ പോസ്റ്റര്‍ ഒട്ടിക്കാനും ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ഒരാളെ കൂടി വേണമായിരുന്നു ..അങ്ങ് യമലോകത്ത്.
ദൈവം കുപിതനാവുന്നു ...അത്രയ്ക്ക് തരം താണിട്ടില്ല..
ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാറില്ലന്നു അറിയില്ലേ
അതൊക്കെ വെറും പറച്ചിലാണ് ..
വേണമെങ്കില്‍ കോഴിക്കൂട്ടിലും കെട്ടാം ..
മുഖ്യ പരികര്‍മ്മിയായിട്ടെന്കിലും നിയമിചൂടെ ..?
അതൊന്നും നടക്കുന്ന കാര്യമല്ല ..
ദൈവം നിരാശയോടെ തിരിഞ്ഞു നടക്കുന്നു
ദൈവം നഗ്നനായി തെരുവിലൂടെ അലയുന്നു
നന്ദി കെട്ട നായിന്റെ മക്കളെ എന്ന്
ഇടയ്ക്കിടെ അലറുന്നു ..!

No comments:
Post a Comment