ചിലപ്പോഴൊക്കെ
ഷവറില്‍ നിന്ന്
ഓര്‍മ്മകള്‍ പെയ്തു
ഇരുട്ട് നനയ്ക്കും
തലയില്‍ ..
കുളിമുറിയാകെ
കൂരിരുള്‍ നിറഞ്ഞാല്‍
ചോരയുടെ രൂക്ഷ ഗന്ധം
തളംകെട്ടി നില്‍ക്കുമവിടെ
ചുവരില്‍
നിന്ന് ആരോക്കയോ
ഇറങ്ങി വന്നു
ഇരുമ്പ് പൈപ്പ് കൊണ്ട്
മൂര്‍ദ്ദാവില്‍ ആഞ്ഞു
പ്രഹരിക്കുമ്പോള്‍
ശബ്ദമില്ലാതെ
നിലവിളിക്കും
പുറകില്‍
നിന്ന് ആരോ
ആറിഞ്ച്
നീളമുള്ള കത്തി
വാരിയെല്ലിനിടയിലൂടെ
കുത്തിയിറക്കുമ്പോഴേക്കും
തറയില്‍
പൂഴിമണ്ണ് നിറഞ്ഞിരിക്കും .
ടും ടും ..
ഇക്കാ ഓഫീസില്‍
പോണ്ടേ ..
ഖാലിദ് വിളിക്കുന്നു ..
ങേ ..ഹാ ...
എന്നുത്തരം നല്‍കും
അപ്പോഴേക്കും
ഇരുട്ടും ചോരയും
ഷവറിലേക്ക്
തിരികെ പോയി
ഒളിചിട്ടുണ്ടാവും
ഞൊടിയിട കൊണ്ട്
പൂഴി മണ്ണ്
അപ്രത്യക്ഷമാകുകയും
ചുവരില്‍ നിന്നിറങ്ങി
വന്ന അരൂപികള്‍
തിരികെ പ്രവേശിക്കുകയും
ചെയ്തിരിക്കും ..
കയ്യില്‍
സോപ്പും പിടിച്ചു
ഷവറിനു താഴെ ..
നിശ്ചലമായി കുറച്ചു
നേരം കൂടി നില്‍ക്കും
ധൃതിയില്‍
ഓഫീസിലേക്ക് പോകുമ്പോള്‍
വീട്ടാന്‍ കഴിയാതെ
പോയ കടങ്ങളുടെ
പെരുക്കപട്ടികയില്‍
മാല്ബോരോ
സിഗരട്ട് കത്തിച്ചു
അടയാളം വെക്കും .
No comments:
Post a Comment