ഇതു മോര്‍ച്ചറി
ഞാനതിന്റെ കാവൽക്കാരനും
മരണത്തിന്‍റെ
കാലടികളുടെ ശബ്ദമാണ്
ഈ മൊബൈൽ
ഫോണിന്റെ
റിംഗ് ടോണ്‍ .!
അതെ ഇവിടെ ആരും കരയാറില്ല...
ചിലപ്പോള്‍
ഒന്നായി നൃത്തം ചെയ്തേക്കും...
അപ്പോള്‍ കാണാം
നക്ഷത്രങ്ങളില്‍
മാലാഖമാരുടെ
കണ്ണുകള്‍ തിളങ്ങുന്നത്...
ജീവിച്ചിരുന്ന പ്പോൾ
കിട്ടാതിരുന്ന
സുരക്ഷയാണ്
അവയ്ക്കിപ്പോള്‍
ഏര്‍പ്പെടുത്തിയിരിക്കുന്നത്...
എങ്കിലും അവ
നിലാവിലൂടെ അലഞ്ഞുതിരിയുന്നു...
രാജ്യങ്ങളില്ലാതെ...
അതിരുകളില്ലാതെ...
ശ്രദ്ധിച്ചിട്ടുണ്ടോ
വെട്ടിപ്പൊളിക്കുമ്പോള്‍
അവ ചിരിക്കുന്നത്...!
ഒഴുകുന്ന
ശവചോര യിൽ
ഒരു കാട്ടുചോലയുടെ
വന്യസ്മൃതികള്‍...?
അതില്‍ നീന്തുന്ന
അരയന്നങ്ങളുടെ
പ്രണയാരവങ്ങള്‍...!
അവ ആരെയും
വഞ്ചിക്കുന്നില്ല
അവ ദൈവത്തെ
ഭയക്കുന്നില്ല...
അവയുടെ
ഹൃദയത്തിന്‍റെ സ്ഥാനത്ത്
ഒരു പ്രണയമുദ്ര മാത്രം
ശേഷിക്കുന്നു
നന്നായിരിക്കുന്നു ....
ReplyDeleteആരെയു ഭയക്കാതെ ഹൃദയത്തില്‍ പ്രണയ മുദ്രയുമായി.....ഇഷ്ട്ടം ഈ എഴുത്ത്...
ReplyDelete