Monday, April 29, 2013

അടുത്ത രാജാവ്



ഇബലീസിന്റെ
വകയിലൊരു അളിയനാണത്രേ 
അടുത്ത രാജാവ് .

ഓഷ്വിറ്റ്സ് ക്യാമ്പില്‍
രാസവാതകം ഉപയോഗിച്ച്
കൊല്ലേണ്ടവരുടെ
ഫോര്‍കാസറ്റ്‌
തയാറാക്കിയിരുന്നത്
മൂപ്പരുടെ ബാപ്പയായിരുന്നുവത്രേ .

പിറവിക്ക് മുന്‍പുള്ള
ഇരുട്ടില്‍ തന്നെ
അള്ളിപ്പിടിച്ചിരിക്കുന്നു
ഗര്‍ഭസ്ഥ ശിശുക്കള്‍ .

വിലാപങ്ങള്‍ളില്‍
തീ പടരുമ്പോള്‍
ഭാരതമാതാവിന് സ്തോത്രം .



Monday, April 22, 2013

അനാമിക



നിഴലുകള്‍ക്ക്
മാത്രമായി നിലകൊള്ളുന്ന
സ്വോതന്ത്ര നിഴലാധിപത്യ
രാഷ്ട്രമാണ് "അനാമിക "

ഇരുട്ട് ഭയന്നോടി
കടല്‍ താണ്ടി വന്നവരും
സൂര്യനപഹരിക്കപ്പെട്ട
സാമ്രാജ്യങ്ങളില്‍ നിന്നും
മരണ വെപ്രാളത്തോടെ
ആകാശം ചാടികടന്നു
വന്ന നിഴലുകളാണവിടെ

നിഴലുകള്‍ക്ക് .
ജാതിമത  ഭേദമില്ലാത്തതിനാല്‍
വര്‍ഗീയതയും
തീവ്രവാദവുമില്ലന്നു പ്രത്യകം
പറയേണ്ടതില്ലല്ലോ .
ലജ്ജയോനാണമോ
ഇല്ലാത്തതിനാല്‍
സമ്പൂര്‍ണ്ണ എ സര്ട്ടീഫിക്കറ്റ്‌
രാഷ്ട്രമാകുന്നു അനാമിക .

നിതാന്തമായ പ്രകാശത്തില്‍
മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍
നിഴലുകള്‍ പരസ്പരം
ഉമ്മവേക്കുകയും ഭോഗിക്കുകയും
ചെയ്യ്യുന്നു .
ഏഷണിയും
പരദൂഷണവും
പറഞ്ഞത് കൊണ്ട് പ്രത്യകിച്ചു
ഗുണമില്ലാത്തതിനാല്‍
അനാമികയില്‍
വക്രബുദ്ധികള്
എപ്പോഴും ഓഫ്‌ ലൈനില്‍
ആയിരിക്കും

വിപ്ലവകാരിയുടെയും
പുരോഹിതന്റെയും
നിഴലുകള്‍ തമ്മിലും,
തീവ്രവാദിയുടെയും
വര്‍ഗീയ വാദിയുടെയും
നിഴലുകള്‍ തമ്മിലും
അനമികയില്‍  വെച്ച്
സ്വോവര്ഗ രതിയില്‍
ഏര്‍പ്പെടുന്നത് പതിവാണ് .

അപ്പോള്‍ ,
ഭൂമിയില്‍
നിഴലുകള്‍ അവരുടെ
ഉടമകള്‍ക്കൊപ്പം
ആയുധമേന്തി ആരെയോ
വക വരുത്താന്‍ സംഘം
ചേരുകയായിരിക്കും .!


Sunday, April 14, 2013

സൂഫികള്‍


കാര്‍ ഷെഡ്ഡില്‍
ചത്ത്‌ മലച്ചു കിടക്കുന്നതു 
ആരോക്കയോ 
ആനപ്പുറത്തെറിയതിന്റെ
ചന്തി തഴമ്പ് .

നാട്ടുനീതിയുടെ 
ശബ്ദകോലാഹലങ്ങള്‍ 
ഖബറടക്കം ചെയ്യപ്പെട്ടതിനു 
വന്യമായ മൌനങ്ങള്‍
സാക്ഷി .

ഉപ്പിലിട്ട
അരിസ്റ്റോക്രസിയുടെ
ഭരണികളില്‍ നിറയെ
നാണക്കേടിന്റെ
കൂത്താടികള്‍ ...

നന്ദി കേടിന്റെ 

പൊട്ട കുളങ്ങളില്‍
അലക്കി വെളുപ്പിക്കുന്നുണ്ട്
താന്നോന്നിയുടെ
പുലയാട്ട് കഥകള്‍ ... 


നിറംമങ്ങിയ
മഴവില്ലുകള്‍ ചുമന്നു
തീര്‍ത്ഥ യാത്രനടത്തുന്നു
ഭാഗ്യദോഷികളായ
സൂഫികള്‍ ..

Saturday, April 13, 2013

സംഭവിക്കാന്‍ മുട്ടിനില്‍ക്കുന്ന കാര്യങ്ങള്‍

സംഭവിക്കാന്‍ 
മുട്ടിനില്കുന്ന 
കാര്യങ്ങള്‍ കൂടി
എത്രയും 
സംഭവിച്ചിരുന്നങ്കില്‍..

ഇഞ്ചുറി ടൈമിലെ 
ഗോള്‍ പ്രതീക്ഷ പോലെ 
ആകാംക്ഷയുടെ മുള്ളിന്റെ 
മുനയിലുള്ള ഈ കാത്തിരിപ്പ്‌ 
അവസാനിപ്പിച്ച്‌ 
മേഘാവൃതമായ ആകാശത്തേക്ക് 
ഒളിച്ചോടാമായിരുന്നു ...

രണ്ടു ധ്രുവങ്ങളില്‍ 
നിന്ന് 
പറന്നുവരുന്ന 
ദേശാടന പക്ഷികള്‍ 
തമ്മിലുള്ള 
പ്രണയ സമാഗമത്തിന്റെ 
ധന്യമുഹൂര്‍ത്തമാണതിലോന്നു 

രണാങ്കണങ്ങളില്‍ 
പടഹ്വോധ്വോനി മുഴങ്ങമ്പോഴൊക്കെ
വയറിളകി തൂറുകയും ,
ജലദോഷവും പനിയും
പിടിപെട്ടതിനാല്‍ 
ലീവ് അനുവദിക്കണമെന്നു 
താഴ്മയോടെ അപേക്ഷിക്കുകയും 
ചെയ്യുന്നത് പതിവാക്കിയ 
പടയാളികളുടെ 
ആത്മകഥയുടെ പ്രകാശനമാണ് 
മറ്റൊന്ന് .

മാലോകരുടെ 
കിനാവുകളൊക്കെ 
അപഹരിച്ചു  
ഒന്നുമറിയാത്ത പോലെ 
തെക്ക് വടക്ക് നടക്കുന്ന 
കൂട്ടം തെറ്റിയ കാറ്റിന്റെ 
മൂട്ടില്‍ ചൂട്ട് കൊണ്ട് 
തീ കത്തിച്ചു വിടുന്നതും 
സംഭവിക്കാന്‍ 
മുട്ടിനില്‍ക്കുന്ന കാര്യങ്ങളിലുണ്ട്  

എല്ലാ മുട്ടലുകള്‍ക്കും 
സംഭവിക്കാനാവില്ലന്നു 
അറിയാമല്ലോ ..
നിവൃത്തികെട്ടവരുടെ 
ചിതലരിച്ച സ്വോപ്നങ്ങള്‍ക്ക് 
മുകളില്‍ മൂത്രമൊഴിച്ചു 
രസിക്കുന്നവരെ 
പാമ്പ് കൊത്തി കൊല്ലുന്നത്
സംഭവിക്കാന്‍ ഇനിയുമെത്രേ 
കാത്തിരിക്കേണ്ടി വരും ..?

Tuesday, April 2, 2013

ബാങ്കോലികള്‍


ബാങ്കോലികള്‍

നമ്മള്‍ 
പൂക്കളെ കുറിച്ചും 
പൂമ്പാറ്റയെ കുറിച്ചും 
പറഞ്ഞുതീരുന്നതിനു 
മുമ്പ് അസര്‍ ബാങ്ക്
കൊടുത്തല്ലോ ...

മുത്തുകളെ കുറിച്ചും 
പവിഴങ്ങളെ കുറിച്ചും 
സംസാരിക്കുംബോഴേക്കും 
മഗരിബ് ബാങ്കും  
വിളിചിരിക്കും.

പിന്നെയെപ്പോഴാണ്
ചോരയെ കുറിച്ചും 
കണ്ണീരിനെ കുറിച്ചും 
സംസാരിക്കുക ?