സുലൈഖ
വെറ്റിലക്കാരന്‍
മൊയ്തുക്കയുടെ
മൂത്ത മോള് സുലൈഖാന്റെ
കവിളിലൊരു ഉമ്മ ൊകൊടുക്കാന്‍
ഓള് വസൂലാക്കിയത്,
വല്യക്കാക്ക
ദുബായിന്നു കൊണ്ട് വന്ന
പൊന്നിന്റെ നിറമുള്ള
ഹീറോ പേനയയാണ്
.
ചുട്ടപുളിങ്കുരു തിന്നതിന്റെ
ചവര്‍പ്പ് കാര്യമാക്കാതെ
തേന്‍ ഒലിക്കുന്ന ചുവന്ന
ചുണ്ടുകളില്‍ ,
ഇടവഴികളിലെ മൂലകളില്‍ വെച്ച്
നല്‍കുന്ന അപൂര്‍ണ്ണ ചുംബനങ്ങള്‍ക്ക്
പകരമായി
സുലൈഖ എന്തങ്കിലും
ആവ്ശ്യപ്പെട്ടുകൊണ്ടിരിക്കും
സുലൈഖാന്റെ കവിളിലെ
ഉമ്മകള്‍ക്ക് പ്രതിഫലമായി ,
കടല മിഠായി
മുതല്‍ തേങ്ങാ പിണ്ണാക്കും
നെല്ലിക്കയും,കണ്ണി മാങ്ങയും
വരെ കണക്ക് പറഞ്ഞു
മേടിച്ചിട്ടുണ്ട് ഓള് .
ഫ്രീ ആയി ഒരുമ്മ പോലും
നല്‍കാന്‍ അനുവദിക്കാത്ത
സുലൈഖയുടെ കരിങ്കല്ല്
പോലുള്ള മനസിനെ
ഉള്ളു കൊണ്ട് പ്രകിയിരുന്നു .
ഒമ്പതാം ക്ലാസ്‌കാരനായ
തെറിച്ച ചെക്കന്‍
ഖത്തര്‍ കാരന്‍ അബ്ദുവുമായി
സുലൈഖാടെ
കാനോത്ത് ഉറപ്പിച്ചപ്പോള്‍
ഉള്ളിലൊരു പടക്കശാല
കത്തി ചാമ്പലായത്
മറക്കാനെ ആവില്ല .
കല്യാണത്തിന്റെ
മൂന്നു നാള് മുന്‍പ്
ഇടവഴിയില്‍ വെച്ച്
കണ്ടപ്പോള്‍ സൈതുക്കയുടെ
മതിലിനു പുറകിലേക്ക്
വിളിച്ചു കൊണ്ട് പോയി
ആദ്യമായി പ്രതിഫലം കൂടാതെ
കവിളില്‍ ഉമ്മ തന്നു
തിരികെ പോകുമ്പോള്‍
ഓള്‍ടെ ചുണ്ട് ഉളുക്കിയതും
എങ്ങിയെങ്ങി കരഞ്ഞതും
എന്തിനാണന്നു
മനസ്സിലയാതെയില്ല ..
സല്കാരത്തിന്റെ
അന്ന് ചൂരുള്ള സോപ്പ്
സമ്മാനമായി തന്നു
തിരികെ പോകുമ്പോള്‍
ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയതും
വിങ്ങി വിങ്ങി കരഞ്ഞതും
എന്തിനാണന്നു മനസ്സിലയാതെയില്ല....
വെറ്റിലക്കാരന്‍
മൊയ്തുക്കയുടെ
മൂത്ത മോള് സുലൈഖാന്റെ
കവിളിലൊരു ഉമ്മ ൊകൊടുക്കാന്‍
ഓള് വസൂലാക്കിയത്,
വല്യക്കാക്ക
ദുബായിന്നു കൊണ്ട് വന്ന
പൊന്നിന്റെ നിറമുള്ള
ഹീറോ പേനയയാണ്
.
ചുട്ടപുളിങ്കുരു തിന്നതിന്റെ
ചവര്‍പ്പ് കാര്യമാക്കാതെ
തേന്‍ ഒലിക്കുന്ന ചുവന്ന
ചുണ്ടുകളില്‍ ,
ഇടവഴികളിലെ മൂലകളില്‍ വെച്ച്
നല്‍കുന്ന അപൂര്‍ണ്ണ ചുംബനങ്ങള്‍ക്ക്
പകരമായി
സുലൈഖ എന്തങ്കിലും
ആവ്ശ്യപ്പെട്ടുകൊണ്ടിരിക്കും
സുലൈഖാന്റെ കവിളിലെ
ഉമ്മകള്‍ക്ക് പ്രതിഫലമായി ,
കടല മിഠായി
മുതല്‍ തേങ്ങാ പിണ്ണാക്കും
നെല്ലിക്കയും,കണ്ണി മാങ്ങയും
വരെ കണക്ക് പറഞ്ഞു
മേടിച്ചിട്ടുണ്ട് ഓള് .
ഫ്രീ ആയി ഒരുമ്മ പോലും
നല്‍കാന്‍ അനുവദിക്കാത്ത
സുലൈഖയുടെ കരിങ്കല്ല്
പോലുള്ള മനസിനെ
ഉള്ളു കൊണ്ട് പ്രകിയിരുന്നു .
ഒമ്പതാം ക്ലാസ്‌കാരനായ
തെറിച്ച ചെക്കന്‍
ഖത്തര്‍ കാരന്‍ അബ്ദുവുമായി
സുലൈഖാടെ
കാനോത്ത് ഉറപ്പിച്ചപ്പോള്‍
ഉള്ളിലൊരു പടക്കശാല
കത്തി ചാമ്പലായത്
മറക്കാനെ ആവില്ല .
കല്യാണത്തിന്റെ
മൂന്നു നാള് മുന്‍പ്
ഇടവഴിയില്‍ വെച്ച്
കണ്ടപ്പോള്‍ സൈതുക്കയുടെ
മതിലിനു പുറകിലേക്ക്
വിളിച്ചു കൊണ്ട് പോയി
ആദ്യമായി പ്രതിഫലം കൂടാതെ
കവിളില്‍ ഉമ്മ തന്നു
തിരികെ പോകുമ്പോള്‍
ഓള്‍ടെ ചുണ്ട് ഉളുക്കിയതും
എങ്ങിയെങ്ങി കരഞ്ഞതും
എന്തിനാണന്നു
മനസ്സിലയാതെയില്ല ..
സല്കാരത്തിന്റെ
അന്ന് ചൂരുള്ള സോപ്പ്
സമ്മാനമായി തന്നു
തിരികെ പോകുമ്പോള്‍
ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയതും
വിങ്ങി വിങ്ങി കരഞ്ഞതും
എന്തിനാണന്നു മനസ്സിലയാതെയില്ല....
No comments:
Post a Comment