ശാന്തരും സൗമ്യരുമായി
സമാധാനത്തോടെ
പ്രണയിക്കണമെന്ന
പക്ഷമാണ്
കവി കിട്ടനുള്ളത് ..
ഇഷ്ഖിന്റെ ആത്മതത്വങ്ങള്‍
ഉരുവിട്ട്,
അരയന്നങ്ങളുടെ
പ്രണയാരവങ്ങള്‍ ശ്രവിച്ചു ,
നീല തടാകകരയിലൂടെ
യുഗ്മ ഗീതികളാലപിച്ചു
മന്ദ മാരുതന്റെ തഴുകലെറ്റ്
കാല്പനീകമായി പ്രണയിച്ചു
കൊണ്ടിരിക്കാന്‍
യുവ മിഥുനങ്ങളെ
ആഹ്വോനം
ചെയ്തുകൊണ്ടിരുന്നു
കവി പുംഗവന്‍ ..
അതെ സമയം
കിട്ടന്റെ
പ്രാണപ്രേയസി ,
ഭ്രാന്തമായി ഉമ്മവെക്കുകയും
ചടുലമായി പ്രാപിക്കുകയും
ക്രൂദ്ധരായി സംസാരിക്കുകയും
ചെയ്യുന്നവരെ കുറിച്ചുള്ള
ആലോചനയില്‍
തന്റെ പ്രണയ സ്വോപ്നങ്ങള്‍
ഇറക്കി വെച്ചു
കിട്ടന്‍കവി
പുതിയ തന്റെ
പ്രണയ കവിതയ്ക്ക്
ലൈക് അടിച്ച ശാന്തയോട്
ഇന്ബോക്സിലൂടെ തീപ്പെട്ടി
ചോദിച്ചു
ചുണ്ണാമ്പ് പകരമായി
തരുമോയെന്നു
ശാന്തയും തിരിച്ചു
ചോദിച്ചപ്പോള്‍
കിട്ടന്‍
യൂറിക്കാ...... എന്ന്
മനസ്സ് കൊണ്ട്
ആത്മഗതം ചെയ്തു .
ഇങ്ങിനെ
കാല്പനീകവും
വൈകാരികവുമായ
പ്രണയ മുഹൂര്‍ത്തങ്ങളില്‍
കവികിട്ടന്‍ അഭിരമിക്കുമ്പോള്‍
കവിപത്നി
തേങ്ങക്കാരന്‍ സൈതാലിയുടെ
തേങ്ങ പൊതിക്കുന്ന
യന്ത്രത്തെ കുറിച്ച്
സൈതാലി എഴുതിയ
പ്രബന്ധവും,
പാറ തുളയ്ക്കുന്ന
വെടികളെ കുറിച്ച്
പാറവെടിക്കാരന്‍വാസുവിന്റെ
കാവ്യസമാഹാരവും
അന്വേഷിച്ചു കൊണ്ടിരുന്നു.
കിട്ടന്‍
പിന്നെയും പിന്നെയും
കവിതയെഴുതി
പ്രശസ്തനാവുകയും
പത്നി തേങ്ങയുടെയും
വെടിയുടെയും
കാര്യങ്ങളെയോര്‍ത്തു
ദിവസങ്ങള്‍ പിന്നിടുകയും
ചെയ്യുമ്പോഴാണ്
കിട്ടന്റെ
കവിതകളിലെ
ശ്ലഥ ബിംബങ്ങളില്‍
ചുണ്ണാമ്പിന്റെയും
പൊതിച്ച തേങ്ങയുടെയും
സമ്മിശ്ര സൌരഭവും
വെടിമരുന്നിന്റെ വിപ്ലവവീര്യവും
അനുഭവപ്പെടുന്നതായി
ഒരാരാധിക അടിക്കുറിപ്പ്
എഴുതിയത് ...
പതിവ് പോലെ
കിട്ടന്‍ തീപ്പെട്ടി ചോദിക്കുക
മാത്രം ചെയ്യുമ്പോള്‍
കിട്ടന്റെ പത്നി
ആനപാപ്പന്‍ കമ്മത്തിന്റെ
മദയനകള്‍ക്കുള്ള ഒറ്റമൂലി
എന്ന ഗ്രന്ഥം
ഗാഡമായി വായിക്കുകയായിരുന്നു .
No comments:
Post a Comment