നീ വന്നത്
ഞാനറിഞ്ഞതെയില്ല
നീയെന്റെ
കോട്ടക്കുള്ളില്‍ കയറിയതെപ്പോഴാണ്
ഇതിനുള്ളില്‍
പ്രവേശിക്കുമ്പോള്‍
നിന്നെയാരും കണ്ടില്ലന്നോ ..
ആ മതിലില്‍ ചാരിവെച്ച
തണുത്ത
കാറ്റിലല്ലേ നീ ഇങ്ങോട്ട്
ഒഴുകിയെത്തിയത്
അതോ
ആ തെങ്ങിന്
മുകളില്‍ ഇളക്കമില്ലാതെ
നില്‍ക്കുന്ന വെള്ളിമേഘത്തിലോ
എങ്ങിനെയായാലും വേണ്ടില്ല
നീയിവിടെ എത്തിചേര്‍ന്നതില്‍
അനല്പമായ
ആഹ്ലാദമുണ്ട് .
ഒകെ ..
ചോദിക്കൂ എന്താണ്
നിനക്കറിയേണ്ടത് ...
ഞാന്‍ റെഡി ..
ഋ
എന്നോരക്ഷരത്തിന്റെ
മൂന്നുകെട്ടുകളില്‍
കുടുങ്ങിപോയ ചിരികളെ
കുറിച്ചോ
ഗ
എന്നോരക്ഷരത്തിന്റെ
വളവുകളില്‍
ഒളിപ്പിച്ച കരച്ചിലുകളെ
കുറിച്ചോ ...
അതോ
ഘ
എന്നോരക്ഷരത്തിന്റെ
നടുവിലെ കെട്ടില്‍
മൂടിയിട്ട ചരിത്രങ്ങളെ
കുറിച്ചോ
അതുമല്ലങ്കില്‍
സ
എന്നോരക്ഷരത്തിന്റെ
അലസതയില്‍
എല്ലാം തുലച്ചതിനെ
കുറിച്ചോ ...
വേഗം ചോദിച്ചു തീര്‍ക്കൂ
എനിക്ക് ധൃതിയുണ്ട്
പ്ലീസ്
പക്ഷെ
ഒരു കാര്യമുണ്ട്
നിന്റെ കണ്ണിലൊളിപ്പിച്ച
തടാകവും ചുണ്ടുകളില്‍
വിരിഞ്ഞു നില്‍ക്കുന്ന
ഉമ്മകളും
ഇവിടെ വെച്ചിട്ടെ
തിരികെ പോകാവൂ ...
അല്ലങ്കിലെന്റെ
വിധം മാറും
പറഞ്ഞേക്കാം ....
ഇത് ആളു വേറെയാ ...
No comments:
Post a Comment