ചുവന്ന പ്ലേഗ് വന്നു നാശമാടയട്ടെ..
കാലിബന്റെ ചങ്കു പൊട്ടിയുള്ള പ്രാര്ത്ഥന
ടെമ്പസ്റ്റുകൾ വീണ്ടും വീണ്ടും
ആവിഷ്കരിക്കപ്പെടുമ്പോൾ
കാലിബനെ പോലെ പ്രാകികൊണ്ടിരിക്കാൻ
ആർക്കുമാവില്ല..
അതിനാൽ
ഞാനെന്റെ നാട്ടു ഭാഷയിൽ
നായിന്റെ മോളെ നീയൊന്നും ഒരിക്കലും
കൊണം പിടിക്കില്ലെടീ...
എന്ന് മനോഹരമായി പ്രാകുന്നു
യജമാനനന്റെ
ഭാഷയില്‍ തന്നെ ശാപങ്ങളുരുവിടാൻ
കാലിബാൻ ഇവിടെയില്ല
ടെമ്പസ്റ്റുകൾ മാത്രമേയുള്ളൂ
അത് കൊണ്ട് വീണ്ടും പറയുന്നു
നായിന്റെ മോളെ
നീ കൊണം പിടിക്കില്ല..!
നമ്മുടെ പ്രണയമൊരു
പ്രോസ്പറോ ദ്വീപ് ആയിരുന്നു
ഉല്ലാസ നൗകകൾ ,ഉദ്യാനങ്ങൾ
പൂക്കൾ പവിഴങ്ങൾ ..
എല്ലാം തികഞ്ഞ
നമ്മുടെ പ്രോസ്പറോ..
അത്ഞാതരായ
യജമാനന്മാര്‍ ..
ചവിട്ടി മെതിച്ച ദ്വീപുകളുടെ
സ്വന്തം വിലാപമാണ്
കാലിബന്റെ ചങ്കു പൊട്ടിയ
പ്രാർഥനകൾ ..
ചുവന്ന പ്ലേഗ് വന്നു നാശമാടയട്ടെ..!
ചുവന്ന പ്ലേഗ് വന്നു നാശമാടയട്ടെ..!!
ഞാനും
മനസ്സുരുകി പ്രാകുന്നു
നീയും വസൂരി പിടിച്ചു
ചത്തൊടുങ്ങിയിരുന്നെങ്കിൽ ..!
*ഷേക്സ്പിയർ പ്രഭ്വോ മാപ്പാക്കിയാലും .!!
No comments:
Post a Comment