ഞാന്‍ വലിച്ചിഴക്കപ്പെട്ടും ..
കല്ലെറിയപ്പെട്ടും
ചാട്ടയടിയേറ്റും
ഏതോ മലമുകളിലേക്ക്
ഞാന്‍ വലിച്ചിഴക്കപ്പെട്ടു...
പുഴുക്കള്‍ പുളയുന്ന,
ചോരയും ചലവും തളംകെട്ടിയ
ചീഞ്ഞുനാറുന്ന
ശവശരീരങ്ങള്ക്കുമുകളിലൂടെ
ഒരു ഗുഹാമുഖത്തേക്ക്
ഞാന്‍ വലിച്ചിഴക്കപ്പെട്ടു...
മനുഷ്യന്റെ
തലയോട്ടികളും
അസ്ഥികൂടങ്ങളും കൊണ്ട്
അലങ്കരിച്ച ഒരു ഗുഹാമുഖം...
കറുത്തളോഹധരിച്ച്
കരിമ്പടം കൊണ്ട്
മുഖം മറച്ച് ചിലര്‍
വേദപുസ്തകം പോലെ
ഉച്ചത്തില്‍
എന്തോ
പരായണം ചെയ്യുന്നു...
ഇരുണ്ട ഗുഹാഭിത്തികളില്‍
തൂക്കിയിട്ട
മനുഷ്യത്തോലുകളില്
ഭൂമിയിലെ
എല്ലാ ഭാഷകളിലുമെഴുതപ്പെട്ട
കവിതകള്‍...
അതിനെല്ലാം,
'അനശ്വരതയുടെ പുസ്തകം'
എന്ന ശീര്‍ഷകം...
ഫറോവയുടേയും
അബു ജഹലിന്റെയും
യൂദാസിന്റെയും പേരിലുള്ള
കവിതകള്‍...
ഹിറ്റ്ലറുടെ കവിതയ്ക്ക്
ഗീബൽസ് എഴുതിയ
ആസ്വാദനം...
മുസ്സോളിനിയുടെയും
സ്റ്റാലിന്റെയും
കവിതകള്‍...
ഗോഡ്സെയും
ബിന്‍ലാദനും ഏര്‍പ്പെട്ട
ഏതോ സംവാദം...
എപ്പോഴോ
കറുത്തളോഹാധാരികളുടെ,
ഉച്ചത്തില്‍,
ലോകം മുഴുവന്‍
ഞെട്ടുന്ന ഉച്ചത്തിലുള്ള
കവിതാപാരായണം
എന്നെയുണര്ത്തി...
അപ്പോഴും
എന്റെ രണ്ടു കൈകളിലേയും
ആണിപ്പഴുതുകളിൽ നിന്ന്
ചോരയൊലിച്ചു കൊണ്ടിരുന്നു.
കല്ലെറിയപ്പെട്ടും
ചാട്ടയടിയേറ്റും
ഏതോ മലമുകളിലേക്ക്
ഞാന്‍ വലിച്ചിഴക്കപ്പെട്ടു...
പുഴുക്കള്‍ പുളയുന്ന,
ചോരയും ചലവും തളംകെട്ടിയ
ചീഞ്ഞുനാറുന്ന
ശവശരീരങ്ങള്ക്കുമുകളിലൂടെ
ഒരു ഗുഹാമുഖത്തേക്ക്
ഞാന്‍ വലിച്ചിഴക്കപ്പെട്ടു...
മനുഷ്യന്റെ
തലയോട്ടികളും
അസ്ഥികൂടങ്ങളും കൊണ്ട്
അലങ്കരിച്ച ഒരു ഗുഹാമുഖം...
കറുത്തളോഹധരിച്ച്
കരിമ്പടം കൊണ്ട്
മുഖം മറച്ച് ചിലര്‍
വേദപുസ്തകം പോലെ
ഉച്ചത്തില്‍
എന്തോ
പരായണം ചെയ്യുന്നു...
ഇരുണ്ട ഗുഹാഭിത്തികളില്‍
തൂക്കിയിട്ട
മനുഷ്യത്തോലുകളില്
ഭൂമിയിലെ
എല്ലാ ഭാഷകളിലുമെഴുതപ്പെട്ട
കവിതകള്‍...
അതിനെല്ലാം,
'അനശ്വരതയുടെ പുസ്തകം'
എന്ന ശീര്‍ഷകം...
ഫറോവയുടേയും
അബു ജഹലിന്റെയും
യൂദാസിന്റെയും പേരിലുള്ള
കവിതകള്‍...
ഹിറ്റ്ലറുടെ കവിതയ്ക്ക്
ഗീബൽസ് എഴുതിയ
ആസ്വാദനം...
മുസ്സോളിനിയുടെയും
സ്റ്റാലിന്റെയും
കവിതകള്‍...
ഗോഡ്സെയും
ബിന്‍ലാദനും ഏര്‍പ്പെട്ട
ഏതോ സംവാദം...
എപ്പോഴോ
കറുത്തളോഹാധാരികളുടെ,
ഉച്ചത്തില്‍,
ലോകം മുഴുവന്‍
ഞെട്ടുന്ന ഉച്ചത്തിലുള്ള
കവിതാപാരായണം
എന്നെയുണര്ത്തി...
അപ്പോഴും
എന്റെ രണ്ടു കൈകളിലേയും
ആണിപ്പഴുതുകളിൽ നിന്ന്
ചോരയൊലിച്ചു കൊണ്ടിരുന്നു.
ഇക്കാ..കിടിലം
ReplyDelete