വേശ്യകള്‍ക്കും
കൂട്ടി കൊടുപ്പുകാര്ക്കും തന്നെ
വാടകക്ക് നല്‍കിയശേഷം
കൈയും വീശി
നടക്കാനരംഭിച്ചപ്പോള്
ഭ്രാന്തനേയും കൂടെ കൂട്ടി നഗരം .
ഉപയോഗിച്ച് വലിച്ചെറിഞ്ഞ
ഗര്‍ഭ നിരോധന ഉറകള്‍
ഊതി വീര്‍പ്പിച്ച്
നഗര കാവടത്തില്‍
കടല വിറ്റ് നടക്കുന്നതെരുവു
ബാലനില്‍നിന്നും
ഒരു പൊതി ചൂടുള്ള കടല
വാങ്ങിച്ചു ,
പരസ്പരം
വാങ്ങി തോളില്‍ കയ്യിട്ടു
കൊറിച്ചുനടന്നു
മൈതാനത്തേക്ക്.
അര്‍ദ്ധ രാത്രി ഒറ്റയ്ക്ക്
പന്ത് തട്ടി കളിക്കുന്ന
നഗ്നനായ യുവാവിന്റെ
കളികണ്ടു കൊണ്ടിരിക്കുമ്പോള്‍
ചൂളം വിളിച്ചും കയ്യടിച്ചും
പ്രോല്‍സാഹിപ്പിച്ചു
അവരിരുവരും ..
നഗ്നനായ യുവാവ്
ആദ്യം ഒരു ടീമായും
പിന്നെ
രണ്ടു ടീമായും
വളരുന്നത് കണ്ടവര്‍ അമ്പരപ്പ്
മാറുന്നതിനു മുന്‍പേ
മൈതാനത്തിനു ചുറ്റും
ആള്കൂട്ടങ്ങള് മുളച്ചു കൊണ്ടിരുന്നു .
വാശിയേറിയ മല്‍സരം
ആവേശത്തിന്റെ
തീക്കാറ്റായി മാറുമ്പോള്‍ നഗരം
വേശ്യകളുടെ സീല്‍ക്കാരങ്ങളാല്‍
ശബ്ദ മുഖരിതമായി ..
അപ്പോള്‍
നഗരകവാടത്തില്‍
സൊറ പറഞ്ഞു ചിരിക്കുന്നുണ്ട്
പുരോഹിതന്മാരും
കൂട്ടി കൊടുപ്പുകാരും .
നന്നായിരിക്കുന്നു ഇക്കാ....തുടരുക...ആശംസകള്‍
ReplyDelete